കൊന്നു സമാജ് വാദിപാർട്ടി നീതിവിനെയും മകനെയും പട്ടാപകൽ വെടിവച്ചു കുന്നു ദൃശങ്ങൾ പുറത്ത്

എം.എന്‍.ആര്‍.ഇ.ജി.എ പദ്ധതിക്കുകീഴില്‍ ഗ്രാമത്തിലൂടെ വന്ന പുതിയ വഴിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാണ് സമാജ്വാദി പാര്‍ട്ടി നേതാവ് ചോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലും സംബാളിലേക്ക് എത്തുന്നത്.

0

ലക്‌നൗ:യുപിയിലെ സാംബാൽ ജില്ലയിൽ നിന്നുള്ള ഇരട്ട കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ. ഗ്രാമത്തിലെ ഭൂമി തർക്കത്തെത്തുടർന്ന് പ്രാദേശിക സമാജ്‌വാദി പാർട്ടി നേതാവ് ചോട്ടെ ലാൽ ദിവാകറിനെയും മകനെയും രണ്ട് അക്രമികൾ വെടിവച്ചു കൊന്നു.റോഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനെത്തിയ നേതാവിനും മകനുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ നിന്നും 187 കിലോമീറ്ററും ലക്‌നൗവില്‍ നിന്നും 379 കിലോമീറ്ററും അകലെയുള്ള സംബാള്‍ ഗ്രാമത്തിലാണ് സംഭവം.

എം.എന്‍.ആര്‍.ഇ.ജി.എ പദ്ധതിക്കുകീഴില്‍ ഗ്രാമത്തിലൂടെ വന്ന പുതിയ വഴിയെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാണ് സമാജ്വാദി പാര്‍ട്ടി നേതാവ് ചോട്ടേ ലാല്‍ ദിവാകറും മകന്‍ സുനിലും സംബാളിലേക്ക് എത്തുന്നത്. കൃഷിയിടത്തിന് നടുവിലൂടെ നിര്‍മ്മിച്ച റോഡിനെ ചൊല്ലിയായിരുന്നു തര്‍ക്കം. കൃഷി ഭൂമിയുടെ ഉടമകളെന്ന് കരുതുന്ന രണ്ട് പേരാണ് തോക്കുമെടുത്തെത്തി സമാജ്‌വാദി പാര്‍ട്ടി നേതാവിനേയും മകനേയും വെടിവെക്കുന്നത്.രണ്ടര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തര്‍ക്കത്തിനൊടുവിലാണ് ചോട്ടേ ലാല്‍ ദിവാകറിനും മകനും നേരെ വെളുത്ത ഷര്‍ട്ട് ധരിച്ചയാളും പിങ്ക് ഷര്‍ട്ട് ധരിച്ചയാളും വെടിയുതിര്‍ക്കുന്നത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു

പ്രാദേശിക ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് സമാജ്‌വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഫിറോസ് ഖാന്‍ പറഞ്ഞു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചോട്ടേ ലാല്‍ ദിവാകറിനെ എസ്.പിയുടെ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സഖ്യകക്ഷിക്ക് സീറ്റ് നല്‍കിയതോടെ അദ്ദേഹം പിന്മാറുകയായിരുന്നുവെന്നും ഫിറോസ് ഖാന്‍ പറഞ്ഞു

You might also like

-