ശിവശങ്കറിനെ കൊച്ചിയിൽ എത്തിച്ചു വീണ്ടും ചോദ്യം ചെയ്യും
തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി.
തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി.കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍.ഈ ചോദ്യം ചെയ്യലിൽ നിർണ്ണായകമായ വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചതായാണ് സൂചന. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സ്വർണ്ണക്കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശിവശങ്കറിനെ എൻഐഎ അറസ്റ്റ് ചെയ്യാനും സാധ്യതയയുണ്ട്.അതേസമയം, മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശിവശങ്കർ ശ്രമം ആരംഭിച്ചു. അറസ്റ്റ് ഭയന്നാണ് മുൻകൂടർ ജാമ്യത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്.അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും