അയോധ്യയിൽ രാമക്ഷേത്രം ശിവ സേന എം.പിമാര്‍ ഇന്ന് അയോധ്യയിലേക്ക്

എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും ബി.ജെ.പിയുമായി നിലവില്‍ തന്നെ അസ്വാരസ്യത്തിലാണ് ശിവസേന. ശിവസേനയുടെ വോട്ട് ബാങ്ക് ബി.ജെ.പി കവര്‍ന്നെടുക്കുന്നതിന്‍റെ അമര്‍ഷം പാര്‍ട്ടിക്കുള്ളിലുണ്ട്.

0

അയോദ്ധ്യ : പാര്‍ലമെന്‍റ് സമ്മേളനം നാളെ തുടങ്ങാനിരിക്കെ രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് ശിവ സേന എം.പിമാര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ബി.ജെ.പിയിലേക്കൊഴുകിയ ഹിന്ദു വോട്ട് തിരിച്ചുപിടിക്കാന്‍ ലക്ഷ്യം വെച്ചാണ് ശിവസേന എം.പിമാര്‍ അയോധ്യ സന്ദര്‍ശിക്കുന്നത്.എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണെങ്കിലും ബി.ജെ.പിയുമായി നിലവില്‍ തന്നെ അസ്വാരസ്യത്തിലാണ് ശിവസേന. ശിവസേനയുടെ വോട്ട് ബാങ്ക് ബി.ജെ.പി കവര്‍ന്നെടുക്കുന്നതിന്‍റെ അമര്‍ഷം പാര്‍ട്ടിക്കുള്ളിലുണ്ട്. മഹാരാഷ്ട്രയില്‍ ബി.ജെ.പിയേക്കാള്‍ വലിയ പാര്‍ട്ടിയായിരുന്ന ശിവസേനയുടെ നല്ലൊരു ശതമാനം വോട്ടാണ് ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി പിടിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാമക്ഷേത്ര നിര്‍മാണം ശിവസേന മുഖ്യ അജണ്ടയാക്കുന്നത്.

ക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ബി.ജെ.പി അലസമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന പരോക്ഷവിമര്‍ശമാണ് എം.പിമാരുടെ അയോധ്യ സന്ദര്‍ശനം വഴി ശിവസേന ലക്ഷ്യമിടുന്നത്. നാളെ രണ്ടാം മോദി സര്‍ക്കാറിന്‍റെ ആദ്യ പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ശിവസേന എം.പിമാര്‍ ഇന്ന് അയോധ്യ സന്ദര്‍ശിക്കുന്നത്. അതേസമയം രാമക്ഷേത്ര നിര്‍മാണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ കണ്ണിലൂടെ ഇതിനെ കാണരുതെന്നും ഇത് വിശ്വാസത്തിന്‍റെ മാത്രം പ്രശ്നമാണെന്നും ശിവസേന മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റ് അനില്‍ സിങ് വ്യക്തമാക്കി.

ഈ വര്‍‍ഷാവസാനം മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കെയാണ് ശിവസേനയുടെ നീക്കം. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലാണ് എം.പിമാർ ഇന്ന് അയോധ്യയിലെത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് താക്കറെ അയോധ്യയിലെത്തുന്നത്

You might also like

-