ജമ്മുവിൽ വീണ്ടും പുൽവാമ മോഡൽ ഭീകരകരമണം ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി എന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നല്‍കിയത്.ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍റെ വിവരം കൈമാറിയത്.

0

ഇസ്ലാമബാദ് :ജമ്മു കശ്മീരിൽ പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ പദ്ധതി ഇടുന്നതായി പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്‌. അവന്തിപൊരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി എന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നല്‍കിയത്.ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍റെ വിവരം കൈമാറിയത്. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് പിന്നാലെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്‌.

ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയിരുന്നു. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു

You might also like

-