ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹ കുവൈറ്റ് ഭരണാധികാരി

ചൊവാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്

0

കുവൈത്തിന്‍റെ പുതിയ ഭരണാധികാരിയായി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സ്വബാഹിനെ തെരഞ്ഞെടുത്തു. ചൊവാഴ്ച ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്.ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സ്വാലിഹ് ദേശീയ ടെലിവിഷൻ ചാനലിലൂടെയാണ് പുതിയ അമീറിനെ തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്

You might also like

-