അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും

ജൂലായ് 22 നാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ചൊവാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം

0

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്‍റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്. വിവിധ ലോകനേതാക്കൾ കുവൈത്ത് ഭരണാധികാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.ജൂലായ് 22 നാണു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. രണ്ടു മാസക്കാലം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ചൊവാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വൈകീട്ട് ദേശീയ ടെലിവിഷൻ ചാനലിലൂടെ അമീരി ദിവാൻ മരണവിവരം ഔദ്യോഗികമായി പുറത്തു വിട്ടു.

You might also like

-