കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ശശി തരൂരും മധുസൂദനൻ നായർക്കും
'അച്ഛൻ പിറന്ന വീട്' എന്ന കവിതയ്ക്കാണ് പുരസ്കാരം.ഇംഗ്ലീഷിൽ കേരളത്തിൽ നിന്നുള്ള എം. പി കൂടിയായ ശശി തരൂരിനാണ് പുരസ്കാരം. 'ആൻ എറ ഓഫ് ഡാർക്നെസ്' എന്ന പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം.
ഡൽഹി: മലയാളത്തിന് ഇരട്ടിമധുരവുമായി ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചു. ശശി തരൂരും മധുസൂദനൻ നായരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹരായി.മലയാളത്തിന്‍റെ പ്രിയപ്പെട്ട കവിയായ മധുസൂദനൻ നായർക്കാണ് മലയാളത്തിൽ നിന്നുള്ള പുരസ്കാരം. ‘അച്ഛൻ പിറന്ന വീട്’ എന്ന കവിതയ്ക്കാണ് പുരസ്കാരം.ഇംഗ്ലീഷിൽ കേരളത്തിൽ നിന്നുള്ള എം. പി കൂടിയായ ശശി തരൂരിനാണ് പുരസ്കാരം. ‘ആൻ എറ ഓഫ് ഡാർക്നെസ്’ എന്ന പുസ്തകത്തിനാണ് ശശി തരൂരിന് പുരസ്കാരം. ഇംഗ്ലീഷിൽ നോൺ – ഫിക്ഷൻ വിഭാഗത്തിലാണ് ശശി തരൂരിന് പുരസ്കാരം.