അധ്യക്ഷൻ ഇല്ലങ്കിൽ ഉപഅധ്യക്ഷൻ പാർട്ടികാര്യങ്ങൾ പറയട്ടെ അബ്‌ദുല്ലകുട്ടി എവിടെ ?പൗരത്വ നിയമഭേദഗതി നിയമത്തില്ത്തരം മുട്ടി കെ സുരേന്ദ്രൻ

പൗരത്വ നിയമ വിഷയത്തില്‍ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് ബിജെപി പ്രചാരണം തുടരുന്നതിനിടെയാണ് ഉപാധ്യക്ഷനായ എ പി അബ്ദുല്ലക്കുട്ടി എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കെ സുരേന്ദ്രനോട് ചോദിക്കുന്നത്

0

കോഴിക്കോട്: ശ്രീധരൻ പിള്ള ഗവർണ്ണർറായി ചുമതലയേറ്റതോടെ ഒഴിഞ്ഞുകിടക്കുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ആരെയും അവരോധിക്കാത്തതിനാൽ പാർട്ടികാര്യങ്ങൾ പറയാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയപ്പോഴാണ് കുഴക്കുന്ന ചോദ്യവുമായി മാധ്യമപ്രവർത്തകർ വളഞ്ഞത്‌ . പൗരത്വ നിയമ വിഷയത്തില്‍ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് ബിജെപി പ്രചാരണം തുടരുന്നതിനിടെയാണ് ഉപാധ്യക്ഷനായ എ പി അബ്ദുല്ലക്കുട്ടി എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കെ സുരേന്ദ്രനോട് ചോദിക്കുന്നത്
ചോദ്യം കേട്ട് ബിജെപി ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രനും ആദ്യമൊന്നും പകച്ചു. അധ്യക്ഷനില്ലെങ്കില്‍ പാര്‍ട്ടിക്കാര്യങ്ങള്‍ പറയേണ്ടത് ഉപാധ്യക്ഷനല്ലെയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.ഇതോടെ, ബിജെപിയില്‍ കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി പറഞ്ഞാലും മതിയെന്നായി സുരേന്ദ്രന്‍.കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സിപിഎമ്മും മതമൗലികവാദികളും ചേര്‍ന്നാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു എ പി അബ്ദുല്ലക്കുട്ടിയെവിടെയെന്ന ചോദ്യം ഉയർന്നന്നത്. ഇതോടെ മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ച പെട്ടെന്ന് തന്നെ അവസാനിച്ചു.

You might also like

-