നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ക്രഷര്‍ ഉടമ തണ്ണിക്കോട്ട് റോയി കുര്യന്‍ അടക്കം ആറുപേരെ അറസ്റ്റുചെയ്തു

ചതുരംഗപ്പാറ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 39/21ല്‍ ഉള്‍പ്പെട്ട രണ്ട ഏക്കര്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണ് മുമ്പ് പാറഖനനത്തിനായി സ്വകാര്യ വ്യക്‌തിക്ക്‌ പാട്ടത്തിന് നല്‍കിയിരുന്നത്

0

നെടുംകണ്ടം : ഉടുമ്പന്‍ചോലയ്ക്ക് സമീപം ക്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കോവിഡ് മാനധണ്ഡങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ ക്രഷര്‍ ഉടമ തണ്ണിക്കോട്ട് റോയി കുര്യന്‍ അടക്കം നാല്‍പ്പത്തിയെട്ട് പേര്‍ക്കെതിരേ ശാന്തമ്പാറ പൊലീസ് കേസെടുത്തു. ആറുപേര്‍ അറസ്റ്റില്‍. കോതമംഗലം മാലിപ്ര തവരക്കാട്ട് ബേസില്‍ ജോസ്, കാന്തിപ്പാറ ചെമ്മണ്ണാര്‍ എളിയാനിയില്‍ സോജി ഫ്രാന്‍സീസ്, വെയ്യൂച്ചിറ മന്നടിശാല തോപ്പില്‍ മനുകൃഷ്ണ, ഉടുമ്പന്‍ചോല പള്ളിക്കുന്ന് ബാബുമാധവന്‍, ശാന്തൻപാറ സ്വദേശി കുട്ടപ്പായി, ശാന്തമ്പാറ കള്ളിപ്പാറ ഇല്ലംവീട്ടില്‍ എം എം രാജ് എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.നിശാപാർട്ടി സംഘടിപ്പിച്ച റിസോർട്ടിന്റെ ലൈസൻസ് റദ്ദുചെയ്യാൻ ജില്ലാ പോലീസ് മേധാവി ഗ്രാമ പഞ്ചായത്തിന് നിർദേശം നൽകി നിശാ പാർട്ടിയിൽ വിദേശ വനിതയും പങ്കെടുത്തിരുന്നു ഇവർ നിയമനാണ് ലംഗിച്ചിട്ടുണ്ടോ എന്നകാര്യം പോലീസ് പരിശോധിക്കുന്നുണ്ട് .

അതേസമയം നിശാ പാര്‍ട്ടി നടത്തി വിവാദത്തിലായ തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത് അനധികൃതമായി ഖനനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ സര്‍ക്കാര്‍ ഭൂമിയിൽ . ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് വേണ്ട അനുമതി ലഭിച്ചിട്ടുണ്ടോയെന്നതിനെ സംബന്ധിച്ചും വ്യക്തതയില്ല.സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കൂടുതൽ ഖനനം നടന്നതിനെ തുടർന്ന് രണ്ടായിരത്തി പതിനേഴില്‍ അനധികൃത ഖനനത്തിനെതിരെ ചതുരംഗപാറയിലെ തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ക്രഷർ യുണിറ്റ് ഉൾപ്പെടെ നാല് ക്രഷർ യൂണിറ്റുകൾക്ക് എതിരെ സബ് കളക്ടര്‍ റിപ്പോർട്ട് നൽകിയിരുന്നു

ചതുരംഗപ്പാറ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 39/21ല്‍ ഉള്‍പ്പെട്ട രണ്ട ഏക്കര്‍ സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയാണ് മുമ്പ് പാറഖനനത്തിനായി സ്വകാര്യ വ്യക്‌തിക്ക്‌ പാട്ടത്തിന് നല്‍കിയിരുന്നത്. രണ്ടായിരത്തി പതിനേഴില്‍ റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതിലും കൂടുതല്‍ പാറ ഇവിടെ നിന്നും ഖനനം ചെയ്തതായി കണ്ടെത്തി. എഴുപത്തി നാലായിരം ഖന മീറ്റര്‍ പാറയാണ് ഇവിടെ നിന്നും അനധികൃതമായി ഖനനം നടത്തിയത്. ഇത് സംബന്ധിച്ച് അന്നത്തെ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.. ഇതിന്റെ അടിസ്ഥാനത്തില്‍ പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതിന് ജില്ലാ ഭരകൂടം നിര്‌ദ്ദേശം നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ അനധികൃത പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ കോറി ക്രഷര്‍ യൂണിറ്റിനെന്ന പേരില്‍ തുറന്നിരിക്കുന്നത് സര്‍ക്കാര്‍ അനുമതിയോടെയല്ലെന്നും രാഷ്ട്രീയ പിന്‍ബലവും പണത്തിന്റെ സ്വാദീനവും ഉപയോഗിച്ചണ് യൂണൂറ്റ് ആരംഭിച്ചിരിക്കുന്നത് എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു

ക്രഷറിന്റെ മറവില്‍ പാറഖനനത്തിനാണ് നീക്കമെന്നും അതിനാല്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പാറമടയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവയക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

You might also like

-