ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല:ഫിലിം ചേംബര്‍

ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി

0

തിരുവനന്തപുരം : നടന്‍ ഷെയ്ന്‍ നിഗമിനെ ഇതരഭാഷാ സിനിമകളിലും സഹകരിപ്പിക്കില്ല. ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കി. ചേംബര്‍ നടപടി നിര്‍മാതാക്കളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിലക്ക് ഇന്ത്യയൊട്ടാകെ ബാധകമാകും.അതേസമയം, ഷെയിൻ നിഗത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച് സിനിമാസംഘടനകൾ. നിർമ്മാതാക്കളെ മനോരോഗികൾ എന്നു വിളിച്ചയാളുമായി ചർച്ചയ്ക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന ആവർത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലാണ് ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്. എന്നാൽ വിഷയത്തിൽ സമവായം കണ്ടെത്തണമെന്ന് സർക്കാർ സിനിമാ സംഘടനകളോട് ആവശ്യപ്പെട്ടു.

You might also like

-