അയോധ്യക്ക്ശേഷം ” ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി കോടതി ഫയലില്‍

ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തിൽ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹർജി. ഇവിടെയുള്ള 13.37 ഏക്കര്‍ ഭൂമിയില്‍ അവകാശവാദവുമായാണ് ഹര്‍ജി

0
 ലക്‌നൗ :ഉത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍റെ ജന്മഭൂമിയാണിതെന്ന് അവകാശവാദം ഉന്നയിച്ചാണ് ഹര്‍ജി. നേരത്തെ സിവില്‍ കോടതി തള്ളിയ ഹര്‍ജിയാണ് ഇപ്പോള്‍ മഥുര കോടതി സ്വീകരിച്ചത്.

 

ANI UP
@ANINewsUP
Asian News International: Multi-media news agency, content for information platforms: TV, Internet, broadband, newspapers, mobiles.

ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തിൽ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹർജി. ഇവിടെയുള്ള 13.37 ഏക്കര്‍ ഭൂമിയില്‍ അവകാശവാദവുമായാണ് ഹര്‍ജി. ഈ ഭൂമി കാത്റ കേശവദേവ് ക്ഷേത്രത്തിന്‍റെ ഭാഗമാണെന്നാണ് വാദം. നവംബര്‍ 18ന് കോടതി വാദം കേള്‍ക്കുമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വിഷ്ണു ജെയിന്‍ പറഞ്ഞു.ഹർജി നേരത്തെ മഥുര സിവില്‍ കോടതി തള്ളിയിരുന്നു. ഇന്ത്യ സ്വതന്ത്രയായ 1947ല്‍ ഏതൊക്കെയായിരുന്നോ ആരാധനാലയങ്ങള്‍ അവ അതേപടി നിലനിര്‍ത്തണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.സിവിൽ കോടതി നടപടിക്കെതിരെയാണ് ഹര്‍ജിക്കാര്‍ ജില്ലാകോടതിയെ സമീപിച്ചത്. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് 1669ല്‍ ഔറംഗസീബാണെന്നും പിന്നീട് ഈ ഭൂമിയില്‍ മസ്ജിദ് നിര്‍മിച്ചുവെന്നുമാണ് ഹര്‍ജിയിലെ ആരോപണം. യുപി സുന്നി വഖഫ് ബോര്‍ഡിനെയും പള്ളി ട്രസ്റ്റിനെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി കോടതിയിലെത്തിയത്.

You might also like

-