തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്ജിൽ കെ എസ് യു എസ് എഫ് ഐ സംഘർഷം

എസ്എഫ്ഐക്കാർ പട്ടിക കൊണ്ടടിച്ചെന്നും പ്രിൻസിപ്പലിനെ കാണാൻ പോയപ്പോൾ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നും അഭിജിത്ത് പറഞ്ഞു

0

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെഎസ് യു സംഘർഷം. പ്രവർത്തകർ തമ്മിൽ കല്ലേറ് നടത്തി,കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കല്ലേറിൽ പരിക്കേറ്റു. എസ്എഫ്ഐക്കാർ പട്ടിക കൊണ്ടടിച്ചെന്നും പ്രിൻസിപ്പലിനെ കാണാൻ പോയപ്പോൾ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്നും അഭിജിത്ത് പറഞ്ഞു.വിദ്യാർഥികൾക്ക് പിന്തുണയുമായി യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ വിദ്യാർഥികൾക്കൊപ്പം കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.കെഎസ് യു പ്രവർത്തകരാണ് ആക്രമിച്ചതെന്നാരോപിച്ച എസ്എഫ്ഐ പ്രവർത്തകർ കോളജിന് മുന്നിൽ റോഡുപരോധിക്കുകയാണ്.

അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ചതായി പരാതി. കഴിഞ്ഞദിവസം മര്‍ദ്ദനമേറ്റ നിതിന്‍ രാജ്, സുഹൃത്ത് സുദേവ് സാനു എന്നിവരുടെ സര്‍ട്ടിഫിക്കറ്റുകളാണ് കത്തിച്ചത്. വസ്ത്രങ്ങളും പുസ്തകങ്ങളും കത്തികച്ചതായി പരാതിയുണ്ട് . കാമ്പസിലെ എസ്.എഫ്.ഐ ഏകാധിപത്യത്തിനെതിരെ ഗവര്‍ണര്‍ ഇടപെടണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു

You might also like

-