സിനിമ രംഗത്തെ മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ചതു ഗുരുതര തെറ്റ് എ കെ ബാലൻ

‘കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമയെന്ന് ബോധ്യമുള്ളവര്‍ എന്ത് കൊണ്ട് മറച്ചു വച്ചു

0

തിരുവനന്തപുരം മലയാള സിനിമരംഗത്തെ മയക്കുമരുന്ന് ഇടപാടുകൾ സർക്കാരിനെ അറിയിക്കാത്തതു ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി എ.കെ ബാലന്‍പറഞ്ഞു സിനയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാടുകൾ സര്‍‌ക്കാര്‍ പരിശോധിക്കും.‘കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമയെന്ന് ബോധ്യമുള്ളവര്‍ എന്ത് കൊണ്ട് മറച്ചു വച്ചു
സിനിമയുമായി ബന്ധപെട്ടു ഇപ്പോൾ ഉയരുന്ന വിവാദം അതീവ ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണ്’; മന്ത്രി എ.കെ ബാലന്‍ കൂട്ടിച്ചേർത്തു ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാര്‍ഉടമസ്ഥതയിൽ ഉള്ള തീയറ്ററുകള്‍ക്ക് സിനിമ പ്രദർശനത്തിന് നൽകാതെ നിര്‍മാതാക്കള്‍ നിസഹകരിക്കുകയാണ്

‘സിനിമാ നിര്‍മാതാക്കളും അത് പോലെ തന്നെ വിതരണക്കാരും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.എഫ്.ഡി.സിയുടെ പതിനേഴ് തീയറ്ററുകളില്‍ ഇപ്പോള്‍ പടം തരുന്നില്ല. അതേ സമയത്ത് സ്വകാര്യ തീയറ്റുകള്‍ക്ക് കൊടുക്കുകയും ചെയ്യുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ടുള്ള വിനോദ നികുതി ബഡ്ജറ്റിന്റെ ഭാഗമായി ഗവണ്‍മെന്റ് വര്‍ധിപ്പിച്ചു എന്നതാണ് കാരണം’;എ.കെ ബാലന്‍ പറഞ്ഞു.

You might also like

-