പണം നല്‍കാത്തതിന്‍റെ പേരില്‍ പ്ലസ് ടു വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകുരുടെ ക്രൂരമർദ്ദനം.

അഭിജിത്ത്, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനമുണ്ടായത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

0

കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ പണം നല്‍കാത്തതിന്‍റെ പേരില്‍ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പുല്ലുകുളങ്ങര എന്‍ആര്‍പിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് പൂര്‍വ്വവിദ്യാര്‍ത്ഥികൾ മർദ്ദിച്ചത്. അഭിജിത്ത്, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനമുണ്ടായത്. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. മർദ്ദിച്ചവർ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് പരാതി. ഇവർ ഒളിവിലാണ്.

വിദ്യാർത്ഥിയെ ആക്രമിക്കുന്നതിന്‍റെയടക്കം സിസിടിവി ദൃശ്യമടക്കമാണ് വിദ്യാർത്ഥി കായംകുളം പൊലീസില്‍ പരാതി നല്‍കിയത്. എന്നാൽ, പ്രതികൾ എസ്എഫ്ഐ അനുഭാവികൾ മാത്രമാണെന്നാണ് എസ്എഫ്ഐ ആലപ്പുഴ ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

You might also like

-