ലൈംഗികവീഡിയോ ബിജെപി നേതാവ് ഗോപാല്‍ ടന്‍ഡേൽ രാജിവച്ചു

ഒരു യുവതിയുമൊത്തുള്ള ഗോപാലിന്റെ നഗ്‌നവീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

0

ദാമന്‍: ലൈംഗികവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മുന്‍ എംപിയായ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാ എംപിയുമായ ഗോപാല്‍ ടന്‍ഡേലാണ് രാജിവച്ചത്.ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് തണ്ടേൽ രാജി സമർപ്പിച്ചതായി ബിജെപി ജനറൽ സെക്രട്ടറി വാസുഭായ് പട്ടേൽ പറഞ്ഞു.

വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ഗോപാല്‍ പറയുന്നു. ഇവരുട പേരും പരാതിയില്‍ ഗോപാല്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.താന്‍ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് തടയുന്നതിനാണ് വീഡിയോ പുറത്തിറക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

You might also like

-