മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പൊലീസിന് കോടതി അനുമതി നൽകി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്റീ പോസ്റ്റുമോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം കോടതി തള്ളി

0

പാലക്കാട് :അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിലെ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടലായിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാമെന്ന് പാലക്കാട് ജില്ലാ കോടതി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നൽകിയ ഹരജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്റീ പോസ്റ്റുമോർട്ടം വേണമെന്ന ബന്ധുക്കളുടെ ആവശ്യം കോടതി തള്ളി അതേസമയം റീ പോസ്റ്റ്മോർട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ഏറ്റുമുട്ടൽ സംബന്ധിച്ച് സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. അന്ന് കോടതി തിങ്കളാഴ്ച വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടഞ്ഞിരുന്നു. അതിൽ ജില്ലാ പോലീസ് മേധാവി നല്കിയ റിപ്പോർട്ട് പരിഗണിച്ചു കൊണ്ടാണ് പാലക്കാട് ജില്ലാ കോടതിയുടെ ഉത്തരവ്. മൃതദേഹം സംസ്ക്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാം.
കൊല്ലപ്പെട്ട നാല് പേരിൽ മണിവസകത്തെ മാത്രമേ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നതിനാൽ ഒരാഴ്ച കൂടി മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തടയണമെന്ന ഒരു ഹർജി കൂടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ നല്കിയിട്ടുണ്ട്.

You might also like

-