പ്രണയാഭ്യർത്ഥന നിരസിച്ചു പതിനേഴുകാരിയെ തീ വച്ചു കൊന്നു; തീ കൊളുത്തിയ യുവാവും മരിച്ചു

ബുധനാഴ്ച രാത്രി 12. 15-ഓടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ പിതാവിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

കൊച്ചി: അർധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപമാണ് സംഭവം. നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് യുവാവ്.

ബുധനാഴ്ച രാത്രി 12. 15-ഓടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയുടെ പിതാവിനെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ മുറിയിൽ നിന്നും പുറത്തേക്കു വന്ന പെൺകുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. യുവാവിന്റെ ശരീരത്തിലേക്കും തീ പടർന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടിയുടെ പിതാവിന് പൊള്ളലേറ്റത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രണയഭ്യാര്‍ത്ഥന നിരസിച്ചതാണ് കൊല്ലപാതകത്തിന് കാരണം. കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

-