സാംസ്‌കാരിക നായകർക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ പരാതി നൽകിയ അഭിഭാഷകനെതിരെ കേസ്

പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്‌കാരിക നായകർക്കെതിരെ പരാതി നൽകിയ അഭിഭാഷകനെതിരെ കേസ്; പരാതി പ്രശസ്തിക്കു വേണ്ടിയെന്ന് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് 49 പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

0

ഡൽഹി : ആള്‍ക്കൂട്ട കൊലപാതകത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്ക്കാരിക പ്രവർത്തകർക്കെതിരെ പരാതി നൽകിയ അഭിഭാഷകനെതിരെ ബിഹാർ പൊലീസ് കെസെടുത്തു. ഇയാൾ പ്രശസ്തി ആഗ്രഹിച്ചാണ് പരാതി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരനായ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജക്കെതിരെയാണ് കേസെടുത്തത്.
വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പ്രശസ്തര്‍ക്കെതിരെ പരാതി നൽകുന്നത് സുധീര്‍ കുമാര്‍ ഓജയുടെ സ്ഥിരം പരിപാടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അമിതാഭ് ബച്ചൻ, ഹൃത്വിക് റോഷൻ, ലാലുപ്രസാദ് യാദവ് എന്നിവർക്കെതിരെയും ഓജ പരാതി നൽകിയിട്ടുണ്ട്. വിവിധ കോടതികളിലായി 745 പൊതു താല്‍പര്യ ഹര്‍ജികളാണ് ഓജ ഫയൽ ചെയ്തിട്ടുള്ളത്.
സെപ്റ്റംബര്‍ മൂന്നിനാണ് ഓജയുടെ പരാതിയിൽ രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെ 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജ്യദ്രോഹക്കേസ് കഴിഞ്ഞ ദിവസെ റദ്ദാക്കി.

You might also like

-