“പുരകത്തുമ്പോൾ കഴുക്കോൽ ഊരിയെടുത്ത്” സെറം ഇൻസ്റ്റിറ്റ്യൂട്ട് രോഗവ്യാപനം മുതലാക്കായി വാക്‌സിന് ലോകത്തിൽ ഏറ്റവും ഉയർന്ന വില ഈടാക്കി തീവെട്ടിക്കൊള്ള

യു.എസ്, യൂറോപ്യൻ യൂണിയൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാരുകൾ നേരിട്ട് അസ്ട്രസെനെക്കയിൽ നിന്ന് വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. ഒരു ഡോസ് വാക്‌സിനായി 2.15 മുതൽ 3.5 ഡോളറാണ് യൂറോപ്യൻ യൂണിയൻ മുടക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏകദേശം 180 മുതൽ 270 രൂപ വരും. യു. കെ കൊവിഷീൽഡിന്റെ ഒരു ഡോസിനായി മുടക്കുന്നത് മൂന്ന് ഡോളറാണ്. സെറം ഇൻസ്റ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്നത് 6 ഡോളറിനും സ്വകാര്യ ആശുപത്രികൾക്ക് 8 ഡോളറിനും തുല്യമാണ്. ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു

0

ഡൽഹി :രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് ലോകത്തിലെ ഏറ്റവും ഉയർന്ന വില മെയ് ഒന്നാം തീയതി മുതൽ സ്വകാര്യ ആശുപത്രികൾ ഇന്ത്യൻ പൗരന്മാരോട് കൊവിഡ് വാക്സിൻ കുത്തിവെപ്പിന് വേണ്ടി ഈടാക്കാൻ പോവുന്നത് ഡോസ് ഒന്നിന് 600രൂപ($8) എന്ന നിരക്കാണ്. ഇത് ഓക്സ്ഫോർഡ് സർവകലാശാലയും ആസ്റ്റർ സെനേക്കായും വികസിപ്പിച്ചെടുത്ത കോവിഡ് ഷീൽഡ് വാക്സിന് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാവും.സംസ്ഥാനങ്ങൾക്ക് 400 ഉം സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്

വാക്സിൻ ഡോസ് ഒന്നിന് 150 രൂപയ്ക്ക് വിറ്റാലും തങ്ങൾക്ക് ലാഭമാണ് എന്നാണ് മുമ്പ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ അഡാർ പൂനവാല പറഞ്ഞിരുന്നത്. എന്നാൽ ഇദ്ദേഹം തന്നെ പിന്നീട് പറഞ്ഞത്, “ആദ്യത്തെ പത്തുകോടി ഡോസുകൾക്ക് മാത്രമേ 200 രൂപ പ്രതി ഡോസ് എന്ന പ്രത്യേക നിരക്ക് ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളൂ. അതിനു ശേഷമുള്ള വാക്സീൻ ഞങ്ങൾ ഡോസ് ഒന്നിന് ആയിരം രൂപ നിരക്കിൽ സ്വകാര്യ വിപണിയിലാണ് വിൽക്കാൻ പോകുന്നത്.” എന്നായിരുന്നു.

ഏറ്റവും ഒടുവിലായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ആശുപത്രികൾക്ക് നൽകാനിരിക്കുന്ന നിരക്കായ 600 രൂപ പ്രതി ഡോസ് എന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ നിറക്കാൻ. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് പോലും ഡോസ് ഒന്നിന് 400 രൂപ നിരക്കിൽ പണം മുടക്കേണ്ടി വരും. ഈ നിരക്ക് പോലും അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലെ സർക്കാർ നിരക്കുകളേക്കാൾ കൂടുതലാണ്. ഈ നിരക്ക് ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് ഇതേ സെറം ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നിരക്കിനേക്കാൾ കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്. 400 രൂപ പ്രതി ഡോസ് എന്ന ഇന്ത്യൻ നിരക്ക് ഏകദേശം $5.30 അടുപ്പിച്ച് വരും. യൂറോപ്യൻ യൂണിയൻ $2.15-$3.50 എന്ന നിരക്കിലും യുകെ $3, ബംഗ്ലാദേശ്, അമേരിക്ക $4 എന്നീ നിരക്കുകളിലുമാണ് വാക്സീൻ വാങ്ങിക്കൊണ്ടിരിക്കുന്നത്.

ആസ്റ്റർ സെനേക്കായും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്ത ഈ വാക്സീൻ ലൈസൻസ് ചെയ്ത് ഇന്ത്യയിൽ നിർമിച്ച് വിൽക്കുക മാത്രമാണ് യഥാർത്ഥത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയ്യുന്നത്. ഇതിനകം തന്നെ കേന്ദ്ര സർക്കാരിൽ നിന്ന് 3000 കോടി രൂപയുടെ അഡ്വാൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൈപ്പറ്റിയിട്ടുണ്ട്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നൽകിയതിനെതിരെ പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാനങ്ങളും കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പി ആർ പ്രൊജക്ടുകളിൽ പണം ചിലവഴിക്കാതെ വാക്‌സിൻ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതിനിടെ വാക്‌സിൻ നയത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിലവിൽ നൽകുന്നത് പോലെ തന്നെ സൗജന്യമായി നൽകുന്നത് തുടരുമെന്ന് അറിയിച്ചു .

You might also like

-