ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍.

അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു.

0

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ഭീഷണിക്കിടെ നേരത്തെ പി.ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കും മകനുമെതിരെ നടക്കുന്നത് കള്ള പ്രചാരണമാണ്. എഫ്.ഐ.ആറില്‍ തനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ചിദംബരം പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ചിദംബരത്തെ തേടി സി.ബി.ഐ സംഘമെത്തുകയായിരുന്നു. വീടിന്‍റെ മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘമെത്തിയത്. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.

അറസ്റ്റില്‍ നിന്ന് സംരക്ഷണം നേടാന്‍ പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത് മുതല്‍ അനിശ്ചിതാവസ്ഥയായിരുന്നു. രാവിലെ 10.30ന് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് മുന്നിൽ ഹർജിക്കാര്യം മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഉന്നയിച്ചെങ്കിലും ഇടപെടാൻ തയാറായില്ല. ചീഫ് ജസ്റ്റിസ് കോടതിക്ക് ഹർജി കൈമാറി എന്നറിയിച്ചു. ഇതിനിടെ പാകപ്പിഴയെ തുടര്‍ന്ന് ഹരജി ഡിഫോള്‍ഡ് ലിസ്റ്റിലേക്ക് പോയി.

തെറ്റുകള്‍ തിരുത്തി മൂന്ന് മണിക്ക് കപിൽ സിബൽ ജസ്റ്റിസ് എൻ.വി. രമണയെ വീണ്ടും സമീപിച്ചു. ചീഫ് ജസ്റ്റിസാണ് ഹർജി ലിസ്റ്റ് ചെയ്യേണ്ടത് എന്നായിരുന്നു ജസ്റ്റിസ് രമണയുടെ നിലപാട്. വൈകിട്ട് നാലു മണിക്ക് ഹരജിക്കാര്യം ഉന്നയിക്കാന്‍ കപിൽ സിബൽ ചീഫ് ജസ്റ്റിസ് കോടതിയിലെത്തി. പക്ഷെ ഉന്നയിക്കും മുൻപെ കോടതി പിരിഞ്ഞു. ശേഷം സി.ജെ.ഐയും രജിസ്ട്രാറും കൂടിക്കാഴ്ച നടത്തി വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിദംബരത്തെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സി.ബി.ഐ സജീവമാക്കിയത്.

You might also like

-