സംസ്ഥാനത്തെ തീരമേഖലകളിൽ കടൽക്ഷോഭത്തിന് സാധ്യത
മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
തിരുവനതപുരം :കേരള തീരത്ത് ഇന്നും കടൽക്ഷോഭമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. രാത്രി 11.30 വരെ തീരപ്രദേശത്ത് 3.9 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. പടിഞ്ഞാറു നിന്ന് മണിക്കൂറിൽ 35-50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.. തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണം.അതേസമയം, ഇടവപ്പാതി തുടങ്ങി ഒരാഴ്ചയോളമായിട്ടും മഴ ശക്തമായിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ ജൂൺ 12 വരെയുള്ള കണക്കുപ്രകാരം കേരളത്തിൽ ലഭിച്ച മഴ ശരാശരിയിൽ നിന്ന് 30% കുറഞ്ഞു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചത്.
ഇന്നുമുതൽ 15 വരെ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കടൽഭോക്ഷത്തെ തുടർന്ന് 15 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 6 പേർ മരിച്ചു. 21 വീടുകൾ പൂർണമായും 279 വീടുകൾ ഭാഗികമായും തകർന്നു