സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും
ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അൻപത് ശതമാനം അധ്യാപകരോട് സ്കൂളിലേക്കെത്താൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം :കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാകും തീരുമാനം, സ്കൂൾ തുറക്കലും പരീക്ഷാ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജനുവരിയോടെ അൻപത് ശതമാനം വിദ്യാർത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസ് നടത്താനാണ് നീക്കം. ഇന്ന് മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അൻപത് ശതമാനം അധ്യാപകരോട് സ്കൂളിലേക്കെത്താൻ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താനും ആലോചനയുണ്ട്..ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. അടുത്തമാസം ആദ്യം SSLC, പ്സസ്ടു ക്ലാസുകൾ ആരംഭിക്കാനാണ് ആലോചന.സ്കൂൾ തുറന്നാൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾക്കും രൂപം നൽകും. മറ്റ് ക്ലാസുകൾ തുറക്കുന്നതിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല