സര്‍വജന സ്കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും.സ്‌കൂൾ സൂചികരിക്കാനൊരുങ്ങി പൂര്‍വ്വ വിദ്യാര്‍ഥികള്‍

ക്ലാസ്മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ സര്‍വ്വജന സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്‍വലിക്കാനാലോചിക്കുന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നത്

0

വയനാട് : സര്‍വജന സ്കൂളില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച ക്ലാസ് റൂം പൊളിക്കും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി ക്ലാസുകള്‍ ചൊവ്വാഴ്ച തുടങ്ങും. യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. അവധി കഴിഞ്ഞ് യുപി ക്ലാസുകള്‍ ഡിസംബര്‍ രണ്ടിന് തുറക്കും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.
അതേസമയം സ്കൂളിന്‍റെ ചീത്തപ്പേര് മാറ്റാനുള്ള പരിശ്രമത്തിലാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍. ജനകീയ പിന്തുണയോടെ സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റാനാണ് ഇവരുടെ ശ്രമം.

ക്ലാസ്മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സാഹചര്യത്തില്‍ സര്‍വ്വജന സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ പിന്‍വലിക്കാനാലോചിക്കുന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് കോടി രൂപക്ക് പുറമെ സാമ്പത്തിക പിന്തുണ നല്‍കി സ്കൂളിലെ ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആലോചിക്കുന്നു.

ഈ ആഴ്ച തന്നെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്കൂളില്‍ മെഗാ ശുചീകരണം നടത്തും. തുടര്‍ന്ന് മെഗാ പൂര്‍വ്വ വിദ്യര്‍ഥി സംഗമം നടത്തി തുടര്‍ പരിപാടികള്‍ ആസുത്രണം ചെയ്യും. ഷെഹല ഷെറിന്‍റെ മരണത്തില്‍ കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുമ്പോഴും ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പൂര്‍വ്വവിദ്യാര്‍ഥികള്‍

You might also like

-