സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഴു പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്‍വേയിലെ വിമാനം ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചെന്നാണ് സൂചന.

0

ദുബായ് :സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിറിയന്‍ പൌരനാണ് കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്‍വേയിലെ വിമാനം ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ ലക്ഷ്യം തെറ്റി പാര്‍ക്കിങ് ഏരിയയില്‍ പതിച്ചെന്നാണ് സൂചന. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം സൌദി സഖ്യസേന സ്ഥിരീകരിച്ചു

You might also like

-