ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചുപാക് സെമിയിൽ ?;പാകിസ്താൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു

49 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ ലോകകപ്പ് സെമി സാധ്യത സജീവമാക്കി.

0
Cricket – ICC Cricket World Cup – India v Pakistan – Emirates Old Trafford, Manchester, Britain – June 16, 2019 Pakistan’s Mohammad Amir holds his hand after attempting a catch Action Images via Reuters/Andrew Boyers

ലോർഡ്സ്: ക്രിക്കറ്റിന്‍റെ മക്കയിൽ വിജയത്തോടെ പാകിസ്ഥാൻ. ദക്ഷിണാഫ്രിക്കയെ 49 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ ലോകകപ്പ് സെമി സാധ്യത സജീവമാക്കി. പാകിസ്ഥാൻ ഉയർത്തിയ 309 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ 259 റൺസെടുക്കാനെ സാധിച്ചുള്ളു.

63 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഏഴ് മത്സരങ്ങളിൽ അഞ്ചാമത്തെ തോൽവിയാണ് ഇന്ന് ദക്ഷിണാഫ്രിക്ക വഴങ്ങിയത്. അതേസമയം രണ്ടാമത്തെ ജയം സ്വന്തമാക്കി, അഞ്ച് പോയിന്‍റുള്ള പാകിസ്ഥാന് സെമി സാധ്യത നഷ്ടമാക്കാതെ അടുത്ത മത്സരത്തിനിറങ്ങാനാകും.

നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താൻ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. ബാബർ അസമും(69) ഹാരിസ് സൈഹൈലും(89) അർധസെഞ്ച്വറി നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എങ്കിടി മൂന്നും ഇമ്രാൻ താഹിർ രണ്ടും വിക്കറ്റ് വീഴ്ത്തി.

You might also like

-