യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ്. തൃപാഠിയെ നിയമിച്ചു
വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം ഗ്ലോബല്‍ അഡ്‌വൈസറി കൗണ്‍സില്‍ അംഗമായിരുന്നു തൃപാഠി.കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബര്‍ഹംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ (ഇന്ത്യ) നിന്നു നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്
ന്യുയോര്‍ക്ക് : യുഎന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി സത്യ എസ്. തൃപാഠിയെ നിയമിച്ചു. ന്യുയോര്‍ക്ക് ഓഫിസ് ഓഫ് യുണൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് തലവനായും സത്യ തൃപാഠിയെ ചുമതലപ്പെടുത്തിയതായി യുഎന്‍ന്റെ ഔദ്യോഗിക അറിയിപ്പില്‍ ചൂണ്ടിക്കാട്ടി.
ഡവലപ്പ്‌മെന്റ് ഇക്കണോമിസ്റ്റും ലോയറുമായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള തൃപാഠി 1998 മുതല്‍ യൂറോപ്പ്, ഏഷ്യ, ആഫിക്കാ തുടങ്ങിയ രാജ്യങ്ങളിലെ യുഎന്‍ പ്രതിനിധിയായിരുന്നു. 2017 മുതല്‍ യുഎസ് അസിസ്റ്റന്റെ സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന ട്രിനിഡാഡില്‍ നിന്നുള്ള എലിയറ്റ് ഹാരിസിനു പകരമാണ് തൃപാഠിയുടെ നിയമനം.
വേള്‍ഡ് ഇക്കണോമിക്‌സ് ഫോറം ഗ്ലോബല്‍ അഡ്‌വൈസറി കൗണ്‍സില്‍ അംഗമായിരുന്നു തൃപാഠി.കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും ബര്‍ഹംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ (ഇന്ത്യ) നിന്നു നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.