കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് ശശിതരൂർ കെസി അബു.

അധ്യക്ഷ തെരഞ്ഞെടുപ്പിനെ ഗ്രൂപ്പിന്റെ മത്സരമായി കാണുന്നില്ലെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് തനിക്ക് തോന്നുന്നില്ലെന്നും കെസി അബു പറഞ്ഞു. കെസി അബു പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''വളരെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നായിരുന്നു ഞങ്ങളുടെ എല്ലാം ആഗ്രഹം. അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്.

0

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് ശശി തരൂരിനെ പ്രവര്‍ത്തകര്‍ കാണുന്നതെന്ന് കെസി അബു. അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്. എല്ലാ തലമുറകളിലെയും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്ന നേതാവാണ് തരൂര്‍. അറിവും വിശ്വപൗരന്‍ എന്ന പരിവേഷവുമുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നെന്ന് കെസി അബു റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.അധ്യക്ഷ തെരഞ്ഞെടുപ്പിനെ ഗ്രൂപ്പിന്റെ മത്സരമായി കാണുന്നില്ലെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് തനിക്ക് തോന്നുന്നില്ലെന്നും കെസി അബു പറഞ്ഞു. കെസി അബു പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ”വളരെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നായിരുന്നു ഞങ്ങളുടെ എല്ലാം ആഗ്രഹം. അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് തരൂരിനെ ഞങ്ങള്‍ കാണുന്നത്. എല്ലാ തലമുറയിലെയും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്ന നേതാവാണ് തരൂര്‍. അറിവുണ്ട്. വിശ്വപൗരന്‍ എന്ന പരിവേഷമുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ദൈവം തന്നെ ഗിഫ്റ്റാണെന്ന് പത്രിക കൊടുത്ത ശേഷം ഞാന്‍ പറഞ്ഞത് അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ പറഞ്ഞതാണ്.’

‘ഏതെങ്കിലും ഒരു ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് എനിക്ക് അറിയാന്‍ സാധിക്കില്ല. ഗ്രൂപ്പിന്റെ മത്സരമായി ഇതിനെ കാണുന്നില്ല. ഒപ്പ് വച്ചാല്‍ സന്തോഷമെന്ന് തരൂര്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ പത്രികയില്‍ ഒപ്പിട്ടത്. ഒരാള്‍ ഔദ്യോഗികം മറ്റെയാള്‍ അനൗദ്യോഗികമെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. കെപിസിസി അധ്യക്ഷനാണ് അവസാനവാക്ക്, അദ്ദേഹം പറഞ്ഞത് മനസാക്ഷിക്ക് വോട്ടു ചെയ്യാമെന്നാണ്. കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടിക്കാരാണ് വെപ്രാളപ്പെടുന്നത്. നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന് അധ്യക്ഷന്‍ വന്ന് കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.”

You might also like

-