ശാന്തൻപാറ ,കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു

പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദ് (25)നെ ആണ് ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.

0

രാജകുമാരി : ശാന്തൻപാറ പുത്തടിക്കു സമീപം കഴുതക്കുളം മേട്ടിൽ ഫാം ഹൗസ് ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. പുത്തടി മുല്ലൂർ റിജോഷ് (31) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ പോയ ഫാം ഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണോത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീമിന്റ സഹോദരൻ ഫഹദ് (25)നെ ആണ് ശാന്തമ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.കേസ് അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് ഫഹദിനെതിരെ കേസ് എടുത്തിരിക്കുന്നത്. റിജോഷിനെ കഴിഞ്ഞ 31 മുതൽ കാണാനില്ലായിരുന്നു.ഒന്നാം തീയതി ബന്ധുക്കൾ ഇത് സംബന്ധിച്ച് ശാന്തമ്പാറ പോലീസിൽ പരാതി നൽകിയതിനു ശേഷം രണ്ട് തവണ റിജോഷിന്റെ ഭാര്യ ലിജിയുടെ ഫോണിലേക്ക് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഫഹദിന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. റിജോഷ് ജീവനോടെ ഉണ്ട് എന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വസീം സഹോദരൻ ഫഹദ്, ലിജി എന്നിവർ ചേർന്ന് നടത്തിയ ശ്രമം ആയിരുന്നു. ഈ ഫോണുകളുടെ ഉടമസ്ഥരെ പോലീസ് കണ്ടെത്തിയതോടെ ആണ് സത്യാവസ്ഥ പുറത്ത് വന്നത്.

You might also like

-