റിജോഷിനെ ജീവനോടെ കത്തിച്ചു ..ശാന്തൻപാറ റിസോർട്ടിലെ ഇരട്ട കൊലപാതകം കൂടതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് ?അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ഔട്ട്ഹൗസില്‍ വച്ച് ഉണ്ടായ പിടിവലിയില്‍ റിജഷ് തലയടിച്ച് വീഴുകയായിരുന്നു. ബോധമറ്റുകിടന്ന റിജോഷിനെ തുടര്‍ന്ന്കുഴിയെടുത്ത് ഇതിലിട്ട് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു തീ പടർന്നപ്പോൾ റിജോഷ് ഉച്ചത്തിൽ നിലവിളച്ചതായും പത്തുമിനിറ്റോളം കുഴിയിൽ കിടന്നു പിടഞ്ഞാണ് റിജോഷ് മരിച്ചതെന്നും വാസീം പൊലീസിനോട് പറഞ്ഞു
ജോജി ജോജോൺ
രാജാക്കാട് :ശാന്തമ്പാറ റിജോഷ് വധക്കേസിലെ പ്രതി റിസോര്‍ട്ട് മാനേജര്‍ വസീമിനെ കഴുതക്കുളം മേട്ടിലെ മഷ്‌റൂംഹട് റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. പരിക്ക് പറ്റി അവശ നിലയിലായ റിജോഷിനെ കൊലപ്പെടുത്തിയത് പെട്രോളൊഴിച്ച് കത്തിച്ച്.മൃദേഹം മറവു ചെയ്യുകയായിരുന്നു
തിങ്കളാഴ്ച രാവിലെയാണ് മുബൈ ജയിലിലായിരുന്ന റിജോഷ് വധക്കേസിലെ ഒഒന്നാം പ്രതി വാസിമിനേയും രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജിയേയും ശാന്തമ്പാറ പൊലീസ് ഇടുക്കിയില്‍ എത്തിച്ച് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കഴുതക്കുളം മേ്ട്ടിലെ മഷ്‌റൂംഹട് റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ ലിജിയെ തെളിവെടുപ്പിനായി എത്തിച്ചതുമില്ല. കൊലപാതകത്തില്‍ ലിജിച്ച് നേരിട്ട് ബന്ധമില്ലാത്തതിനാലാണ് തെളിവെടുപ്പിനായി എത്തിക്കാത്തതെന്നും ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ തെളിവെടുപ്പിനായി എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
ഫാംഹൗസിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ച് മൂടിയ മഴവെള്ള സംഭരണിക്ക് സമീപം എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തി. മൃതദേഹം മൂടാന്‍ ഉപയോഗിച്ച് തൂമ്പയും പൊലീസ് കണ്ടെടുത്തു. താന്‍ ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് വാസീം പൊലീസിന് മൊഴി നല്‍കിയത്
ഔട്ട്ഹൗസില്‍ വച്ച് ഉണ്ടായ പിടിവലിയില്‍ റിജഷ് തലയടിച്ച് വീഴുകയായിരുന്നു. ബോധമറ്റുകിടന്ന റിജോഷിനെ തുടര്‍ന്ന്കുഴിയെടുത്ത് ഇതിലിട്ട് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു തീ പടർന്നപ്പോൾ റിജോഷ് ഉച്ചത്തിൽ നിലവിളച്ചതായും പത്തുമിനിറ്റോളം കുഴിയിൽ കിടന്നു പിടഞ്ഞാണ് റിജോഷ് മരിച്ചതെന്നും വാസീം പൊലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.ഒരാൾക്ക് തന്നെ കൊലനടത്തി ആഴത്തിൽ കുഴിയെടുത്ത് മൃദേഹം മറവു ചെയ്യാൻ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നു മൂന്നാർ എം രമേഷ്‌കുമാര്‍, മൂന്നാര്‍ ഡി വൈ എസ് പി.പറഞ്ഞു
തെളിവെടുപ്പിനായി പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നാട്ടുകാരും തടിച്ച് കൂടിയിരുന്നു. വന്‍ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നു. അഞ്ച് സ്റ്റേഷനില്‍ നിന്നുള്ള നൂറോളം പൊലീസ് എത്തിയിരുന്നു. മൂന്നാര്‍ ഡി വൈ എസ് പി എം രമേഷ് കുമാര്‍, ശാന്തമ്പാറ സി ഐ പ്രതീപ്കുമാര്‍, രാജാക്കാട് സി ഐ എച്ച് എല്‍ ഹണി അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.