മറയൂർ ചന്ദനം കടത്തിവന്ന വൻ സംഘം പിടിയിൽ. രണ്ടു പ്രതികളെയും 40 കിലോ ചന്ദനവും കാറും പിടിയിൽ.
കാറിൽ നിന്നും ഡിക്കി അറകളിൽ ഒളിപ്പിച്ച നിലയിൽ 40 കിലോ ചന്ദന പേരുകൾ കണ്ടെടുത്തു
മറയൂർ: മറയൂരിൽ നിന്നും ചന്ദനം കടത്തിവന്നിരുന്ന പ്രധാന സംഘത്തെ മറയൂർ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഡിക്കി അറകളിൽ ഒളിപ്പിച്ച നിലയിൽ 40 കിലോ ചന്ദന പേരുകൾ കണ്ടെടുത്തു. ഒരു ത്രാസും കണ്ടെടുത്തു.മലപ്പുറം ഏറനാട് പൂക്കോട്ടൂർ സ്വദേശി നാസർ (40), പള്ളിപ്പടി പാറ പുറത്ത് സ്വദേശി ബാലൻ (61) എന്നിവരെയാണ് മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ രാജമല വച്ച് ഞായറാഴ്ച രാത്രി 4 മണിക്ക് പിടികൂടിയത്
.മുൻപ് നിരവധി തവണ മറയൂരിൽ നിന്നും ചന്ദനം കടത്തിയിരുന്നതായി പ്രതികൾ മൊഴി നല്കി. കഴിഞ്ഞ 6 മാസമായി ഡി.എഫ്.ഒ യുടെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡ് രഹസ്യാന്വേഷണം നടത്തി വരികയായിരുന്നു.ദാസ് എന്നയാളാണ് ചന്ദനം നല്കിയതെന്നും ഒരു ലക്ഷം രൂപ നല്കിയെന്നും ഇവർ മൊഴി നല്കി. മഞ്ചേരിയിൽ കാർ എത്തിച്ച് നല്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി റെയിഞ്ച് ഓഫീസർ ജോബ്.ജെ.നര്യാംപറമ്പിൽ പറഞ്ഞു. റെയ്ഞ്ച് ഓഫിസറെ കൂടാതെ സ്പെഷ്യൽ സ്ക്വാഡംഗങ്ങളായ കെ.രാമകൃഷ്ണൻ, എസ്.അനിൽ കുമാർ, പി. ആർ .ഹരികുമാർ ,നാച്ചി വയൽ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ ശശിധരൻ .എസ് ,എസ് .എഫ് .ഓ മാരായ എം.സി.സന്തോഷ്, റ്റി.എ.ഷാജി, ഹരികുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.