ഫ്രാന്‍സ്-ബെല്‍ജിയം പോരാട്ടം ഇന്ന്;ചീറ്റപ്പുലികൾ ഏറ്റുമുട്ടുമ്പോള്‍ ജയം പ്രവചനാതീതം

ക്വാര്‍ട്ടറില്‍ ബ്രസീലിനെ തകര്‍ത്ത് സെമിയിലേക്കെത്തിയ ബെല്‍ജിയത്തിന്റെ കരുത്ത് കൗണ്ടര്‍ അറ്റാക്കുകളാണ്.അവസാന പോരാട്ടിത്തിലിടം പിടിക്കാന്‍ ഫ്രഞ്ച് പട ഇന്നിറങ്ങുമ്പോള്‍ ബെല്‍ജിയം ആണ് എതിരാളികള്‍.

0

മോസ്കൊ :കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് പേരു കേട്ട ബെല്‍ജിയത്തിനെതിരെ ഇറങ്ങുമ്പോള്‍ ഫ്രഞ്ച് പടക്ക് കളിക്കളത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും. ക്വാര്‍ട്ടറില്‍ ബ്രസീലിനെ തകര്‍ത്ത് സെമിയിലേക്കെത്തിയ ബെല്‍ജിയത്തിന്റെ കരുത്ത് കൗണ്ടര്‍ അറ്റാക്കുകളാണ്.

വിംഗുകളിലൂടെ കളിച്ചു കയറി എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് ഷോട്ടുകള്‍ ഉതിര്‍ക്കുന്ന ലൂക്കാക്കു തന്നെയാണ് ബെല്‍ജിയം ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ലൂക്കാക്കുവിനെയും ഹസാര്‍ഡിനെയും വിംഗുകളില്‍ മാര്‍ക്ക് ചെയ്യാന്‍ സാധിച്ചാല്‍ കാര്യങ്ങള്‍ ഏറെകുറേഎളുപ്പമാകും.നായകന്‍ അന്റോണിയോ ഗ്രീസ്മാന്റെയും, കൈലിയന്‍ എംബാപ്പെയുടെയും നേതൃത്വത്തിലുള്ള മുന്നേറ്റനിരയും, പോഗ്ബയുടെ നേതൃത്വത്തിലുളള മധ്യനിരയും ഏത് പ്രതിരോധത്തെയും തകര്‍ക്കാന്‍ കരുത്തുള്ളതാണ്.ആക്രമിച്ചു കളിക്കാന്‍ കേമരെങ്കിലും ബെല്‍ജിയത്തെ അലട്ടുന്നത് അവരുടെ പ്രതിരോധമാണ്. ബ്രസീലിനെതിരെ കളിക്കളത്തില്‍ നന്നെ വിയര്‍ത്ത ബെല്‍ജിയം പ്രതിരോധത്തിന് ഫ്രഞ്ച് പടയെ പിടിച്ചുകെട്ടാന്‍ കഴിയുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.

You might also like

-