യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തന്‍റെ വിജയമെന്ന് :സജിചെറിയാൻ

സംസ്ഥാനത്തെ പ്രതിപക്ഷം ദുർബലമെന്ന് സജി ചെറിയാൻ

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷം തീരെ ദുർബലമാണെന്ന് നിയുക്ത ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ. യുഡിഎഫിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായും സംഘടനാപരമായും എൽഡിഎഫിനെ എതിർക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ലെന്നും സജി കൂട്ടിച്ചേർത്തു.

നിയമസഭയിൽ ഇന്ന് രാവിലെ ഒൻപതിന് സജി ചെറിയാൻ എംഎൽ‌എയായി സത്യപ്രതിജ്ഞ ചെയ്യും. 20,956 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ചെങ്ങന്നൂരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്

You might also like

-