സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി

100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും.ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം പ്രവീൺ നാട്ടുകാരെ പറ്റിച്ച് പടുത്തുയർത്തിയ കള്ളപ്പണത്തിന്റെ കോട്ട ചെറുതല്ല.എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രവീണ് എംബിഎയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. കോടികൾ വിലമതിക്കുന്നതാണ് പ്രവീൺ റാണയുടെ സ്വത്തുക്കൾ. അരിമ്പൂരിൽ റിസോർട്ട്, കൊച്ചിയിൽ ഹോട്ടൽ, പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപം ഇങ്ങനെ നീളുന്നു കോടികളുടെ ആസ്തിയുടെ കണക്ക്.

0

തൃശൂർ | സേഫ് ആന്റ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി പോലീസ്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും. തൃശൂർ സേഫ് ആൻഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീൺ റാണയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പ്രവീൺ റാണയെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർജാമ്യത്തിനായുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. താൻ ജയിലിലായാൽ പണം തിരികെ ലഭിക്കില്ലെന്ന് പറഞ്ഞ് സമ്മർദ്ദത്തിലാക്കി കേസ് പിൻവലിക്കാനാണ് പ്രവീൺറാണയുടെ നീക്കം.

കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ ഇവിടെ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടത്. തൃശ്ശൂർ ചാലക്കുടിയിൽ വച്ച് കാർ തടഞ്ഞെങ്കിലും പ്രവീൺ റാണ കാറിൽ ഉണ്ടായിരുന്നില്ല. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ഇയാൾ കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത് ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പൊലീസിനുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം

100 കോടിയുടെ തട്ടിപ്പ്…ഇന്ത്യയിലെ പല നഗരങ്ങളിലായി ഡാൻസ് ബാറുകളും വൻകിട നിക്ഷേപങ്ങളും.ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം പ്രവീൺ നാട്ടുകാരെ പറ്റിച്ച് പടുത്തുയർത്തിയ കള്ളപ്പണത്തിന്റെ കോട്ട ചെറുതല്ല.എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രവീണ് എംബിഎയിൽ ബിരുദാനന്തര ബിരുദവുമുണ്ട്. കോടികൾ വിലമതിക്കുന്നതാണ് പ്രവീൺ റാണയുടെ സ്വത്തുക്കൾ. അരിമ്പൂരിൽ റിസോർട്ട്, കൊച്ചിയിൽ ഹോട്ടൽ, പുനെ, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ ഡാൻസ് ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും നിക്ഷേപം ഇങ്ങനെ നീളുന്നു കോടികളുടെ ആസ്തിയുടെ കണക്ക്. ഒരു ബിഎംഡബ്ല്യു കാർ അടക്കം നാല് വാഹനങ്ങളാണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്

You might also like

-