സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍.

അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് അര്‍ജുന്‍ ഇടംനേടിയത്.രണ്ടു ചതുര്‍ദിനവും അഞ്ച് ഏകദിനവും അടങ്ങുന്നതാണ് പര്യടനം

0

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ടീമില്‍.കളിക്കും ,അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് അര്‍ജുന്‍ ഇടംനേടിയത്.

രണ്ടു ചതുര്‍ദിനവും അഞ്ച് ഏകദിനവും അടങ്ങുന്നതാണ് പര്യടനം. ചതുര്‍ദിന മത്സരങ്ങള്‍ക്കായുള്ള ടീമിലാണ് അര്‍ജുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടംകൈ മീഡിയം പേസറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമാണ് അര്‍ജുന്‍.ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക. ഏകദിനത്തില്‍ ഉത്തര്‍പ്രദേശ് താരം ആര്യന്‍ ജുയല്‍ ടീമിനെ നയിക്കും.

 

ഗ്യാനേന്ദ്ര പാണ്ഡെ, രാകേഷ് പരീഖ് എന്നിവരാണ് ടീമിന്റെ സെലക്ടര്‍മാര്‍.

You might also like

-