അഞ്ച് ദിവസത്തേക്ക് ക​ന​ത്ത മ​ഴ; ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത

12 മു​ത​ൽ 20 സെ​ന്‍റി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥ കേ​ന്ദ്രം. 12 മു​ത​ൽ 20 സെ​ന്‍റി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​നും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ള്ളതിനാൽ സുരക്ഷാ മുൻകരുതലെടുക്കണമെന്നു ദുരന്തനിവാരണ അഥോററ്റി അറിയിച്ചു.
ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ജൂ​ൺ 11 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

കാലവര്‍ഷംഇടുക്കി ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍

ജൂണ്‍ 11 വരെ ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ എമര്‍ജന്‍സി സെന്ററിന്റെ സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04862 233111, 9383463036, 9061566111, 04862 233130(ഫാക്‌സ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
You might also like

-