ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതിവിധി അപ്രായോഗികo :അമിത് ഷാ

നടപ്പാക്കാന്‍ ക‍ഴിയുന്ന വിധികള്‍ മാത്രം സുപ്രീം കോടതി പുറപ്പെടുവിച്ചാല്‍ മതി. കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ച് അമര്‍ത്തുകയാണ്. സ്ത്രീപുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത്. ബിജെപിയുടെ ദേശീയ നേതൃത്വം ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണ്.

0

ഡൽഹി;ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സുപ്രീംകോടതി അപ്രായോഗിക വിധികള്‍ നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്ന് അമിത് ഷാ. കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ച് അമര്‍ത്തുകയാണ്. സ്ത്രീപുരുഷ സമത്വം ക്ഷേത്ര ദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടത്. ബിജെപിയുടെ ദേശീയ നേതൃത്വം ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമാണ്.അതിക്രമം തുടര്‍ന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെ താഴെ ഇറക്കും. ശബരിമലയില്‍ മാത്രമല്ല രാജ്യത്ത് പല ക്ഷേത്രങ്ങളിലും നിയന്ത്രണങ്ങളുണ്ട്. നിരവധി കോടതി വിധികള്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭരണഘടനയിലെ ഒരു വകുപ്പ് ഉപയോഗിച്ച് മൗലിക അവകാശം നിഷേധിക്കാന്‍ പാടില്ല.

ഹിന്ദുവിശ്വാസത്തില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. എന്തിന് വേണ്ടിയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്. കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അടിച്ചമര്‍ത്തുന്ന സമീപനം തീക്കളിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

You might also like

-