അമിത്ഷാ കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്‌ സി ഐ എം

കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്‌.സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി.യുടെ പദ്ധതി പ്രായോഗികമാക്കുന്നതിനുള്ള ശ്രമമാണ്‌ ശബരിമലയുമായി ബന്ധപ്പെട്ട്‌ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും ഇതിലൂടെ വ്യക്തമാവുകയാണ്‌.

0

തിരുവനന്തപുരം : :സ്ഥാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത്‌ഷായുടെ പ്രസ്‌താവന ഫെഡറല്‍ തത്വത്തിന്‌ നിരക്കാത്തതാണെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ചും ഭരണഘടനയെ സംബന്ധിച്ചും സംഘപരിവാര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ കാഴ്‌ചപ്പാടാണ്‌ ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

തങ്ങളുടെ ഇംഗിതങ്ങള്‍ക്കെതിരായി നില്‍ക്കുന്ന സര്‍ക്കാരുകളെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അവര്‍ മുന്നോട്ടു വെയ്‌ക്കുന്ന ഫാസിസ്റ്റ്‌ പ്രവണതയുടെ ദൃഷ്‌ടാന്തവുമാണ്‌.

സുപ്രീംകോടതി ശബരിമലയിലെ സ്‌ത്രീപ്രവേശനം പോലുള്ള വിധികള്‍ പുറപ്പെടുവിക്കരുത്‌ എന്നാണ്‌ അമിത്‌ഷാ പറഞ്ഞിരിക്കുന്നത്‌. ഇത്‌ കോടതിയെയും ഭരണഘടനയെയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്നതാണ്‌.സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി.യുടെ പദ്ധതി പ്രായോഗികമാക്കുന്നതിനുള്ള ശ്രമമാണ്‌ ശബരിമലയുമായി ബന്ധപ്പെട്ട്‌ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെന്നും ഇതിലൂടെ വ്യക്തമാവുകയാണ്‌.

അമിത്‌ഷായുടെ പ്രസ്‌താവനയെ സംബന്ധിച്ച്‌ യു.ഡി.എഫ്‌. തങ്ങളുടെ അഭിപ്രായം വ്യക്തമാക്കണം.മതനിരപേക്ഷതയുടെ മഹത്തായ പാരമ്പര്യമുള്ള നമ്മുടെ സംസ്ഥാനത്ത്‌ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ വര്‍ഗ്ഗീയവത്‌ക്കരണം നടപ്പിലാക്കാനാവുമോ എന്നാണ്‌ സംഘപരിവാര്‍ ഇപ്പോള്‍ പരിശ്രമിക്കുന്നത്‌.ഇത്‌ മനസ്സിലാക്കി പ്രതിരോധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യവിശ്വാസികളും തയ്യാറാകണമെന്ന്‌ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

You might also like

-