ശബരിമല: എന്‍ഡിഎയുടെ ലോങ് മാർച്ച് .വ്യത്യസ്ത നിലപാടുകളുമായി എസ്എൻ ഡി പി യും ബി ഡി ജെ എസ് സും

ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ.  പക്ഷേ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെയും കൂട്ടി എൻഡിഎ എന്ന നിലയിൽ സമരരംഗത്തേക്കിറങ്ങുന്ന ബിജെപിക്ക് വെള്ളാപ്പള്ളി വീണ്ടും തിരിച്ചടി നൽകി.

0

തിരുവനന്തപുരം:ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ എൻഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാർച്ച് ഇന്ന് തുടങ്ങും. അതേ സമയം വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന പ്രതിഷേധത്തെ തള്ളിയ വെള്ളാപ്പള്ളി നടേശന്‍റെ നിലപാട് ബിജെപിക്ക് തിരിച്ചടിയും സർക്കാറിന് ആശ്വാസവുമാണ് ഭൂരിപക്ഷ സമുദായത്തിലെ വിവിധ സംഘടനകൾ വിധിക്കെതിരെ കൈകോർക്കുമ്പോഴാണ് എസ്എൻഡിപി ഒപ്പമില്ലെന്ന് പ്രഖ്യാപിക്കുന്നത്. എൻഎസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും കൈകോർക്കുന്നത്.  വിധി നിരാശാജനകമാണെന്ന വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണം മറ്റ് സമുദായ സംഘടനകൾക്കും ബിജെപിക്കും വലിയ പ്രതീക്ഷ നൽകിയിരുന്നു. ഭൂരിപക്ഷ സമുദായസംഘടനകളുടെ ഏകീകരണമെന്ന അമിത്ഷായുടെ സ്വപ്നത്തിലേക്കെത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ കണക്ക് കൂട്ടൽ.  പക്ഷേ തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിനെയും കൂട്ടി എൻഡിഎ എന്ന നിലയിൽ സമരരംഗത്തേക്കിറങ്ങുന്ന ബിജെപിക്ക് വെള്ളാപ്പള്ളി വീണ്ടും തിരിച്ചടി നൽകി. സാമുദായിക സംഘടനകളുടെ പ്രക്ഷോഭം എങ്ങോട്ട് നീങ്ങുമെന്ന ആശങ്കയുണ്ടായിരുന്ന സർക്കാറിന് എസ്എൻഡിപി നിലപാട് പിടിവിള്ളിയാണ്.

എസ്എൻഡിപി ജനറൽ സെക്രട്ടറി പലപ്പോഴും സ്വതന്ത്ര നിലപാട് എടുക്കാറുണ്ടെന്നാണ് ബിഡിജെഎസിൻറെ വിശദീകരണം. ശബരിമല സംരക്ഷണയാത്ര എന്ന നിലക്കാണ് എൻഡിഎ പന്തളത്തുനിന്നും സെക്രട്ടറിയേറ്റ് വരെ എൻഡിഎയുടെ ലോംങ് മാർച്ച്. 15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി. ഏറെനാളായി അകൽച്ചയിലുള്ള എസ്എൻഡിപിയുടെ നിലപാട് കാര്യമാക്കാതെ സമരവുമായി എൻഎസ്എസ് മുന്നോട്ട് നീങ്ങുകയാണ്. പ്രതിഷേധം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി തലസ്ഥാനത്ത് ഇന്ന് നാമജപയാത്രയും സംഘടിപ്പിക്കുന്നുണ്ട്.

You might also like

-