ശബരിമല സ്ത്രീ പ്രവേശനം : ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണമെന്ന് മുഖ്യമന്ത്രി

ശബരിമല ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ ആരാധനാലയമല്ല. അയ്യപ്പനിൽ വിശ്വസിക്കുന്ന ആർക്കും ശബരിമലയിൽ വരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു.

0

കൊച്ചി: ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടേത് ശക്തമായ നിരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെ ആരാധനാലയമല്ല. അയ്യപ്പനിൽ വിശ്വസിക്കുന്ന ആർക്കും ശബരിമലയിൽ വരാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ പറഞ്ഞു.ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

മുഖ്യമന്ത്രി ശ്രമിക്കുന്നത് സമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെ പട്ടികയില്‍ കയറിപ്പറ്റാന്‍; കെ. മുരളീധരന്‍ ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

You might also like

-