ശബരിമലവിധി എജി മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച. 2018 ലെ വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്കാത്തതിനാല് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ ശക്തികള്‍ ഇത് മുതലെടുത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ വിഷയത്തെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
തിരുവനന്തപുരം :ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നലെത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.നാളെ നടതുറക്കുന്ന പശ്ചാത്തലത്തില്‍ ശബരിമല വിധിയില്‍ കൂടുതല്‍ വ്യക്തതതേടിയുള്ള നിയമോപദേശം മുഖ്യമന്ത്രി എജിയില്‍ നിന്ന് തേടും.
നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് കൂടിക്കാഴ്ച. 2018 ലെ വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്കാത്തതിനാല് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.എന്നാല്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടായാല്‍ ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ ശക്തികള്‍ ഇത് മുതലെടുത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ വിഷയത്തെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം ശബരിമല വിധിയിൽ കൂടുതൽ വ്യക്തത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി എന്തായാലും അംഗീകരിക്കും. കോടതി മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. വിധിയുടെ വിവിധ വശങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നേരത്തേയുള്ള വിധി അതേപടി നിൽക്കുന്നു എന്ന് മനസ്സിലാക്കുന്നു. അതിൽ കൂടുതൽ വ്യക്തത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു
നാളെ മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്.കുടിവെള്ളവും വിരിവെക്കാനുള്ള സൗകര്യവും ഉള്‍പ്പെടെ പമ്പയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ശബരിമല മണ്ഡലകാലത്തിന് ഒരുങ്ങിക്കഴിഞ്ഞുശബരിമലയിലെത്തുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കേണ്ടെന്ന് സര്‍ക്കാരില്‍ ധാരണ. വിധിയില്‍ വ്യക്തത വരുന്നത് വരെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കില്ല.
തിടുക്കത്തില്‍ യുവതികളെ കയറ്റാന്‍ തീരുമാനിച്ചാല്‍ തിരിച്ചടിയായേക്കുമെന്നും വിലയിരുത്തല്‍. പ്രവേശനം അനുവദിച്ച ആദ്യ കോടതി വിധി വന്നപ്പോള്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ട് പോകുന്നതാണ് പുതിയ നീക്കം.