ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ അന്തിമവാദം ഇന്നുമുതല്‍
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് ഇവ പരിഗണിക്കുന്നത്. ക്രിമിനൽ സ്വഭാവമില്ലാത്ത ആചാരങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
ഡൽഹി :ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹർജി ഇന്ന് ഒൻപത് അംഗ ബെഞ്ചിൽ വാദം കേൾക്കും മത സ്വാതന്ത്ര്യത്തിന്റെ പരിധിയടക്കമുള്ള ഏഴ് നിയമപ്രശ്നങ്ങളിൽ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് ഇവ പരിഗണിക്കുന്നത്. ക്രിമിനൽ സ്വഭാവമില്ലാത്ത ആചാരങ്ങളിൽ കോടതി ഇടപെടരുതെന്ന് കേന്ദ്രം നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.
ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബഞ്ച് വാദം കേൾക്കുന്ന 7 നിയമപ്രശ്നങ്ങൾ ഇവയാണ്.
സുപ്രിം കോടതിയുടെ പരിഗണ വിഷയങ്ങൾ
1. മത സ്വാതന്ത്ര്യത്തിന്റെ പരിധി എത്രയാണ്?
2. മത സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വ്യക്തികൾക്കുള്ള അവകാശവും മതത്തിനുള്ളിലെ പ്രത്യേക വിഭാഗങ്ങൾക്കുള്ള അവകാശവും തമ്മിലുളള ബന്ധമെന്ത്?
3. മതത്തിനുള്ളിലെ പ്രത്യേക വിഭാഗങ്ങൾക്ക് മൗലികാവകാശങ്ങൾ ബാധകമാണോ ?
4. മത സ്വാതന്ത്ര്യത്തിൽ വിവക്ഷിക്കുന്ന ധാർമികതയുടെ നിർവചനം എന്താണ് ? ഭരണഘടന ധാർമികത ഇതിൽ ഉൾപ്പെടുമോ ?
5. മതാചാരങ്ങളെ കോടതിക്ക് പരിശോധനയ്ക്ക് വിധേയമാക്കാൻ ആകുമാ?
6.ഭരണഘടനയിൽ പരാമർശിക്കുന്ന ‘ഹിന്ദു വിഭാഗങ്ങൾ’ എന്നതിൻറ അർഥമെന്താണ് ?
7. അന്യ മതത്തിലെ ആചാരങ്ങൾക്കെതിരെ ഒരു വ്യക്തിക്ക് പൊതു താൽപര്യ ഹരജി നൽകാൻ ആകുമോ ? ഈ വിഷയങ്ങളിൽ നാളെ മുതൽ തുടർച്ചയായി കോടതി വാദം കേൾക്കും. ക്രിമിനൽ സ്വഭാവമില്ലാത്ത മതാചാരങ്ങളിൽ കോടതി ഇടപെടരുത് എന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചേക്കും. നിർവചിക്കപ്പെടാത്ത ഭരണഘടന ധാർമികത അടിസ്ഥാനമാക്കി വിധികൾ പുറപ്പെടുവിക്കരുതെന്നും ഹിന്ദു വിഭാഗം എന്നതിന്റെ നിർവചനമെന്ത് എന്നും കോടതിയെ കേന്ദ്രം അറിയിച്ചേക്കും.