യുവതി പ്രവേശനം വിശാല ബെഞ്ചിന് വിട്ടസാധുതയിൽ സുപ്രീംകോടതി ഇന്ന്

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് രാവിലെ 10.30ന്‌ വിധി പ്രസ്താവിക്കും

0

ഡൽഹി :സുപ്രിം കോടതി അഞ്ചാംഗ ഭരണഘടനാ ബഞ്ചിന്റെ
വിധി പുനഃ പരിശോധിക്കണമെന്ന ആവശ്യപ്പെട്ടും നിയമ പ്രശ്നങ്ങൾ വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുതയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് രാവിലെ 10.30ന്‌ വിധി പ്രസ്താവിക്കും. വിശാല ബെഞ്ചിന് വിട്ടതിന്റെ സാധുത ചോദ്യം ചെയ്തുള്ള വാദങ്ങൾ തള്ളുകയാണെങ്കിൽ കേസിന്റെ പരിഗണന വിഷയങ്ങളും കോടതി പ്രഖ്യാപിക്കും.

ഓരോ കക്ഷിക്കും വാദത്തിന് നൽകേണ്ട സമയവും കോടതി തീരുമാനിക്കും. ബുധനാഴ്ച മുതൽ കേസിലെ അന്തിമ വാദം ആരംഭിക്കും എന്ന് ചീഫ്‌ ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയ്ക്കൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശം, പാർസി ആരാധനാലയത്തിൽ സ്ത്രീകൾക്കുള്ള വിലക്ക്, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങിയ വിഷയങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പരിശോധിക്കുക.‌‌‌‌‌‌‌‌‌‌‌‌‌‌‌

You might also like

-