എസ് രാജേന്ദ്രൻ തൃണമൂൽ കോൺഗ്രസിലേക്ക് ?പി വി അൻവറുമായി രാജേന്ദ്രൻ വേദി പങ്കിടും
എസ് രാജേന്ദ്രൻ തൃണമൂൽകോൺഗ്രസ് വഴി യു ഡി എഫ് ൽ എത്തിയാൽ അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ രാജേന്ദ്രനെ തന്നെ ദേവികുളത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്
ഇടുക്കി | നിലമ്പൂർ മുൻ എം എൽ എ പി വി അൻവറും ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനും വേദി പങ്കിടും . സി പി ഐ എം ൽ നിന്നും പുറത്താക്കിയ എസ് രാജേന്ദ്രൻ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് പി വി അന്വാറുമായി വേദി പങ്കിടുന്നത് . ഫെബ്രുവരി രണ്ടിന് മറയൂരിൽ കേരളത്തിലെ 68 കർഷക സംഘടനകൾ സംയുകതമായി സംഘടിപ്പിക്കുന്ന വനവകുപ്പിനെതിരായ പ്രതിക്ഷേധ സദസിലാണ് ഇരുവരും ഒരുമിക്കുന്നത് .ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എം എൽ എ പി വി അൻവർ മുന്നണി വിടുകയും എം എൽ സ്ഥാനം രാജിവച്ചു തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നിരുന്നു . അൻവറിന്റെ യു ഡി എഫ് പ്രവേശനം ധാരണയായിരിക്കേയാണ് അൻവർ രാജേന്ദ്രൻ കൂടിക്കാഴ്ച്ചയും ഒരുമിച്ചുള്ള വേദിപങ്കിടിലും നടക്കുന്നത്
എസ് രാജേന്ദ്രൻ തൃണമൂൽകോൺഗ്രസ് വഴി യു ഡി എഫ് ൽ എത്തിയാൽ അടുത്ത നിയമ സഭ തെരെഞ്ഞെടുപ്പിൽ രാജേന്ദ്രനെ തന്നെ ദേവികുളത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട് . ദേവികുളം നിയമ സഭ മണ്ഡലത്തിലെ തോട്ടമേഖലയിൽ നിർണായക സ്വാധിനമുള്ള രാജേന്ദ്രൻ യു ഡി എഫ് ൽ എത്തിയാൽ തോട്ടമേഖയിൽ യു ഡി എഫ് നു നഷ്‌ടമായ ജനസ്വാധീനം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയും ജില്ലയിലെ കോൺഗ്രസ്സ് നേതൃത്തത്തിന് ഉണ്ട് . രാജേന്ദ്രനെ സംബന്ധിച്ച് പാർട്ടിയിൽ നിന്ന് നടപടിയെടുത്ത് പുറത്താക്കി അഞ്ചുവർഷം പൂർത്തിയാകാറാകുമ്പോഴും .പാർട്ടിയിലേക്ക് തിരികെ പ്രവേശിപ്പിക്കുകയോ രാജേന്ദ്രൻ ഉന്നയിച്ച പരാതികൾക്ക് മറുപടി പറയുകയോ പാർട്ടി നേതൃത്വം ചെയ്തട്ടില്ല . ഈ സാഹചര്യത്തിൽ ഇപ്പോൾ തെളിഞ്ഞുവന്ന അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ രാജേന്ദ്രൻ ശ്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . ദേവികുളം നിയമ സഭ മണ്ഡലത്തിൽ ഇരുമുന്നണികൾക്കും ജനസ്വാധീനമുള്ള നേതാക്കളെ മത്സരിപ്പിക്കാൻ കഴിയില്ലെന്ന വസ്തുത നിലനിൽക്കെ ഇപ്പോഴത്തെ അവസരം എസ് രാജേന്ദ്രൻ നന്നായി പ്രയോജനപെടുത്തുമെന്നാണ് വിലയിരുത്തപ്പടുന്നത് .
രാവിലെ 11 മണിക്ക് നടക്കുന്ന യോഗം പി വി അന്നവർ ഉത്‌ഘാടനം ചെയുമ്പോൾ മുഖ്യ പ്രഭാഷണം നടത്തുന്നത് എസ് രാജേദ്രനാണ് . സംസ്ഥാനത്തെ 68 സ്വതന്ത്ര കർഷക സംഘടനാനേതാക്കളും യോഗത്തിൽ പ്രതിക്ഷേധ സദസിൽ പങ്കെടുക്കുന്നുണ്ട് .