ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു.. എസ് ജയശങ്കർ

"ഇപ്പോഴത്തെ ബന്ധം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കനേഡിയൻ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക വിഭാഗവുമായും അതിൽ നിന്ന് ഒഴുകുന്ന നയങ്ങളുമായും ഞങ്ങൾക്കുള്ള പ്രശ്‌നങ്ങളാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ജനങ്ങളുടെ വലിയ ആശങ്ക വിസയിലാണ്.ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് വിസ നൽകാൻ ജോലിക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ ആഴ്ചകൾക്ക് മുമ്പ് ഞങ്ങൾ കാനഡയിൽ വിസ നൽകുന്നത് നിർത്തി

0

ഡൽഹി | ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്ന് എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് തൽക്കാലം തുടങ്ങാനാകില്ല. സർവ്വീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു.

“ഇപ്പോഴത്തെ ബന്ധം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കനേഡിയൻ രാഷ്ട്രീയത്തിലെ ഒരു പ്രത്യേക വിഭാഗവുമായും അതിൽ നിന്ന് ഒഴുകുന്ന നയങ്ങളുമായും ഞങ്ങൾക്കുള്ള പ്രശ്‌നങ്ങളാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ജനങ്ങളുടെ വലിയ ആശങ്ക വിസയിലാണ്.ഞങ്ങളുടെ നയതന്ത്രജ്ഞർക്ക് വിസ നൽകാൻ ജോലിക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ ആഴ്ചകൾക്ക് മുമ്പ് ഞങ്ങൾ കാനഡയിൽ വിസ നൽകുന്നത് നിർത്തി. വിസ പ്രശ്നം താൽക്കാലികമായി നിർത്താൻ, ഞങ്ങൾ അത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്, എന്റെ പ്രതീക്ഷ, എന്റെ പ്രതീക്ഷ, നയതന്ത്രജ്ഞർ എന്ന നിലയിൽ അവരുടെ അടിസ്ഥാന കടമകൾ ചെയ്യാൻ കഴിയുന്നതിൽ നമ്മുടെ ആളുകൾക്ക് കൂടുതൽ ആത്മവിശ്വാസമുണ്ടാകുമെന്ന അർത്ഥത്തിൽ സാഹചര്യം മെച്ചപ്പെടുമെന്നാണ്. നയതന്ത്രജ്ഞരുടെ സുരക്ഷയാണ് വിയന്ന കൺവെൻഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം.ഇപ്പോൾ കാനഡയിൽ നമ്മുടെ ആളുകൾ സുരക്ഷിതരല്ല, നമ്മുടെ നയതന്ത്രജ്ഞർ സുരക്ഷിതരല്ലെന്ന് പലതരത്തിൽ വെല്ലുവിളിക്കപ്പെട്ടിട്ടുള്ള കാര്യമാണിത്.അതുകൊണ്ട് അവിടെ പുരോഗതി കാണുകയാണെങ്കിൽ, ഞാൻ വിസകളുടെ പ്രശ്നം പുനരാരംഭിക്കാൻ വളരെ ഇഷ്ടമാണ്. അത് വളരെ പെട്ടന്ന് സംഭവിക്കേണ്ട ഒന്നായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ…”ജയശങ്കർ പറഞ്ഞു

ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നല്കിയിരുന്നു. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്നലെ ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി. ഈ സമ്മർദ്ദം കാര്യമാക്കുന്നില്ല എന്ന സന്ദേശമാണ് ഇന്ന് എസ് ജയശങ്കർ നൽകിയത്.

നതയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് ആശങ്കയെ തുടര്‍ന്നെന്നും എസ് ജയശങ്കര്‍ പറഞ്ഞു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവീസ് തത്ക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്ഉദ്യോഗസ്ഥരെ കുറച്ചത് രാജ്യത്തെ കാര്യങ്ങളിൽ ഇടപെട്ടത് കൊണ്ടെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കുകയാണ്. കർഷകസമരം ഉൾപ്പടെയുള്ള വിഷയങ്ങളാണ് വിദേശകാര്യമന്ത്രി ഉദ്ദേശിക്കുന്നത്. എല്ലാ തെളിവുകളും വൈകാതെ പുറത്തുവിടുമെന്ന സന്ദേശവും ജയശങ്കർ നൽകുന്നു. കനേഡിയൻ പൗരൻമാർക്കുള്ള വിസ സർവ്വീസ് നിറുത്തി വച്ചത് താല്ക്കാലികമായാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പായാലേ ഇത് പുനസ്ഥാപിക്കൂ എന്നും ജയശങ്കർ അറിയിച്ചു. ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിലെ വിഷയങ്ങളിൽ തല്ക്കാലം ഒത്തുതീർപ്പ് സാധ്യമല്ല എന്നാണ് വിദേശകാര്യമന്ത്രിയുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കുന്നത്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു.ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്.

You might also like

-