കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കൊണ്ടിരുന്ന കാർ കത്തി ഒരാള്‍ മരിച്ചു
കാറിൻറെ ഷോർട്ട് സർക്യൂട്ടാവാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട് :കക്കട്ടിൽ കാർ കത്തി കാറിലുണ്ടായിരുന്നയാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി നാണു മാസ്റ്റർ (62) ആണ് മരിച്ചത്. ഇയാള്‍ റിട്ടയേഡ് അധ്യാപകനാണ്.
പുലർച്ചെ 4 മണിയോടെ വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയ നാണു മാസ്റ്ററെ അമ്പലക്കുളങ്ങരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിൻറെ ഷോർട്ട് സർക്യൂട്ടാവാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകര റൂറൽ എസ് പി, ജി ജയ്ദേവിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.