കോട്ടയത്ത് നിരോധനാജ്ഞമറികടന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി; ചിറക്കടവില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടി,

കൈക്കും കാലിനും ഒന്നിലധികം തവണ വെട്ടേറ്റു. തോളെല്ലിനും കൈക്കും കാലിനും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൂടാതെ വാരിയെല്ലിന് കുത്തേറ്റു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയെ അടിയന്തര ശസ്ത്രത്രക്രിയക്ക് വിധേയനാക്കി.

0

കോട്ടയം :നിരോധനാജ്ഞ മറികടന്നും കോട്ടയംജില്ലയിലെ ചിറക്കടവില്‍ വീണ്ടും ആര്‍എസ്എസ് ആക്രമണം . ആർ എസ് എസ്പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകന്റെ കൈ വെട്ടിമാറ്റിഎടുത്തു . വെട്ടേറ്റ തെക്കേത്തുകവല പടനിലം മുട്ടിയാകുളത്ത് എം എല്‍ രവി (33)യുടെ വലതു കൈ അറ്റ് തൂങ്ങി. ഇന്നലെ രാത്രി 8.15നാണ് സംഭവം.ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം.

ജോലി കഴിഞ്ഞെത്തിയ ഭാര്യയേയും കൂട്ടി കാറില്‍ വീട്ടില്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീട്ടുമുറ്റത്തു സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍ രവിയെ വെട്ടിവീഴത്തുകയായിരുന്നു.

കൈക്കും കാലിനും ഒന്നിലധികം തവണ വെട്ടേറ്റു. തോളെല്ലിനും കൈക്കും കാലിനും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. കൂടാതെ വാരിയെല്ലിന് കുത്തേറ്റു.കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവിയെ അടിയന്തര ശസ്ത്രത്രക്രിയക്ക് വിധേയനാക്കി.

മെയ് 13ന് രാത്രി കോട്ടയം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു.അന്ന് വിഷ്ണു രാജ്, രഞ്ജിത്ത്,സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അതിന് ശേഷം ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.ഭര്‍ത്താവിനെ വെട്ടുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ ഭാര്യയെ അടിച്ചു വീഴ്ത്തി.

നാട്ടുകാര്‍ വെട്ടേറ്റ രവിയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്രമസമാധാനം താറുമാറായതോടെ കലക്ടര്‍ ചിറക്കടവില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. മുൻപ് പ്രക്യപിച്ച നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. പ്രദേശത്തു കൂടുതൽ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്

You might also like

-