മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള 92,000 കോടി ഇന്ന് അര്‍ധരാത്രിക്കു മുൻപ് തീര്‍ക്കണമെന്ന് കേന്ദ്രടെലികോം വകുപ്പ്

0

ദില്ലി: കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള 92,000 കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്രടെലികോം വകുപ്പ് ഉത്തരവിട്ടു. രാവിലെ വിഷയം പരിഗണിച്ച സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനമാണ് ടെലികോ കമ്ബനികള്‍ക്കെതിരെ നടത്തിയത്. കുടിശ്ശിക തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്ബനികള്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചു.വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അതിരൂക്ഷ വിമര്‍ശനമുണ്ടായതിനെ പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചതെ.