മാധ്യമപ്രവർത്തകൻ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം

016 ജൂൺ 20ന് രാവിലെ ഏഴുമണിയോടെയാണ് സനിൽ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാലിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽ ഫിലിപ്പ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

0

കോട്ടയം: വാഹനാപകടത്തിൽ മരിച്ച സീനിയർ റിപ്പോർട്ടർ സനിൽ ഫിലിപ്പിന്‍റെ ബന്ധുക്കൾക്ക് 48 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു
പാലാ എം.എ.സി.ടി കോടതി ജഡ്ജി കെ കമനീസ് ഉത്തരവിട്ടു. പലിശയും കോടതിച്ചെലവും ഉൾപ്പടെയാണ് നഷ്ടപരിഹാരത്തുക. . കേസിലെ എതിർകക്ഷിയായ ന്യൂ ഇന്ത്യൻ അഷുറൻസ് കമ്പനിയാൻ നഷ്ടപരിഹാര തുക നൽകേണ്ടത് .

2016 ജൂൺ 20ന് രാവിലെ ഏഴുമണിയോടെയാണ് സനിൽ ഫിലിപ്പ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കോരുത്തോട്-മുണ്ടക്കയം റൂട്ടിൽ വണ്ടൻപതാലിൽവെച്ച് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽ ഫിലിപ്പ് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.2007 മുതൽ വിവിധ വാർത്താ ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു സനിൽ ഫിലിപ്പ്. ജയ്ഹിന്ദ്, റിപ്പോർട്ടർ ചാനലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ മരിക്കുമ്പോൾ ന്യൂസ് 18 കേരളത്തിൽ സീനിയർ റിപ്പോർട്ടറായിരുന്നു അദ്ദേഹം

You might also like

-