ഡൽഹിയിൽ സർക്കാർ രാജ്യസ്നേഹം പഠിപ്പിക്കും; ‘ദേശഭക്തി കരിക്കുല’വുമായി

ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ദേശഭക്തി കരിക്കുലമാകുന്നു. ദേശീയതയെ കുറിച്ചുളള നിലവിലെ കാഴ്ചപ്പാട് മാറ്റുന്നതിനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

0

ഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ദേശഭക്തി കരിക്കുലമാകുന്നു. ദേശീയതയെ കുറിച്ചുളള നിലവിലെ കാഴ്ചപ്പാട് മാറ്റുന്നതിനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായി ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.ദേശീയ വികാരം നിലവിൽ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ ഒതുങ്ങിപ്പോയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയത എന്നാൽ ദൈനംദിന ജീവിതത്തിൽ രാജ്യത്തിന് വേണ്ടി ചെയ്യുന്നതെന്താണെന്ന് കുട്ടികൾ പഠിക്കണമെന്ന് സിസോദിയ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി സർക്കാർ ബിജെപി അജണ്ട ഉയർത്താൻ ശ്രമിക്കുകയാണെന്ന ആരോപണങ്ങൾ സിസോദിയ നിരസിച്ചു. ദേശീയത ബിജെപിയുടെയോ ആം ആദ്മി പാർട്ടിയുടെയോ അല്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്യസ്നേഹികളായ ഒരു പൗരനെ സൃഷ്ടിക്കുന്നതിനായി അടുത്ത വർഷം സർക്കാർ സ്കൂളുകളിൽ ‘ദേശഭക്തി കരിക്കുലം’ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ദേശീയത ബിജെപിയുടെ അജണ്ടയാണെന്നും എന്തുകൊണ്ടാണ് ആം ആദ്മി ഇത് ചെയ്യുന്നതെന്നും ചോദിച്ച് പലരും തന്നെ വിളിക്കുന്നുണ്ടെന്ന് സിസോദിയ പറഞ്ഞു. ദേശീയതയെക്കുറിച്ചുള്ള ഞങ്ങളുടെ നിർവചനം വളരെ വ്യത്യസ്തമാണ്. ദേശസ്നേഹം എന്നത് ഭാരത് മാതാ കി ജയ് ‘എന്ന് വിളിക്കുക മാത്രമല്ല, ദൈനംദിന ജീവിതത്തിൽ രാജ്യത്തിന് വേണ്ടി എന്തെഹ്കിലും ചെയ്യുകയുമാണെന്ന് ഒരു കുട്ടി പഠിക്കേണ്ടതുണ്ടെന്ന് സിസോദിയ പറഞ്ഞു.

പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനായി എസ്‌സി‌ആർ‌ടി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ ഗവേഷകർ, അധ്യാപകർ എന്നിവരടക്കം അഞ്ച് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് സിസോദിയ വ്യക്തമാക്കി. വരുന്ന ആഴ്ചയിൽ മുഖ്യമന്ത്രി ഇവരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ഈ നീക്കത്തിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു

You might also like

-