മുന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോസ് പെറോട്ട് ഡാളസ്സില്‍ അന്തരിച്ചു

0

ഡാളസ്സ്: 1992ലും 1996ലും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും, 1992 ല്‍ നിലവിലുള്ള പ്രസിഡന്റ് ജോര്‍ജ് എച്ച് ഡ്ബ്ല്യു ബുഷിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്ത ടെക്‌സസ്സ് സംസ്ഥാനത്തെ ബില്യനിയറും, പ്രമുഖ വ്യവസായിയുമായ റോസ് പെറോട്ട് ജൂലായ് 9ന് ഡാളസ്സിലുള്ള വസതിയില്‍ അന്തരിച്ചു.

തൊണ്ണൂറ്റിരണ്ട് വയസ്സ് പ്രായമുള്ള പെറോട്ട് കഴിഞ്ഞ അഞ്ച് മാസമായി രക്താര്‍ബുധ രോഗവുമായി മല്ലടിച്ചതിന് ശേഷമാണ് മരണത്തിന് മുമ്പില്‍ കീഴടങ്ങിയത്.

1992 ല്‍ തേഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബുഷ്് ക്ലിന്റന്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സ്വന്തമായി 60 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് അതിശക്തമായ പോരാട്ടം നടത്തിയത്. ആ തിരഞ്ഞെടുപ്പില്‍ ബുഷ് പരാജയപ്പെട്ടതില്‍ പെറോട്ടിനെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തിയത്. 19 ശതമാനം വോട്ടുകളാണ് പെറോട്ട് നേടിയത്.

1930 ജൂണ്‍ 27 ന് ടെക്‌സാര്‍ക്കാനയിലായിരുന്നു പെറോട്ടിന്റെ ജനനം. ന്യൂസ്‌പേപ്പര്‍ വിതരണം ചെയ്യുകയായിരുന്നു പെറോട്ടിന്റെ ആദ്യ ജോലി.. പിന്നീട് യു എസ് നേവി അക്കാദമിയില്‍ പോയെങ്കിലും 1955 ല്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സില്‍ സെയില്‍സ്മാനായി, തുടര്‍ന്ന് സ്വന്തമായി ഇലക്ട്രോണിക് സാറ്റാസിസ്റ്റം സ്ഥാപിച്ചു. റോസിന്റെ ജീവിതത്തിന്റെ വഴിതിരിവായിരുന്നുവത്. 2011ല്‍ ഫോര്‍ബ്‌സ് മാഗസിനില്‍ ധനികരായ അമേരിക്കക്കാരില്‍ 91ാം സ്ഥാനം പെറോട്ടിന് നല്‍കി. 3.5 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയാണ് പെറോട്ടിനുണ്ടായിരുന്നത്. ഭാര്യ മാര്‍ഗറ്റ് ബ്രിനിഹാം 1956ല്‍ അന്തരിച്ചു. റോസ് പെറോട്ട് ജൂനിയര്‍ ഉള്‍പ്പെടെ 5 കുട്ടികളാണ് പെറോട്ടിനുള്ളത്.

You might also like

-